>>>>> എല്ലാ പ്രിയ കുരുന്നുകള്‍ക്കും സ്ക്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം <<<<<

Monday 28 May 2012

ഒന്നാം ക്ലാസിലെ കുട്ടികള്‍ വായിക്കണ്ടേ?
ഒന്നാം ക്ലാസ്സില്‍ ഒരു തരം അവഗണനയുടെ മണം , അല്ലെങ്കില്‍ കുട്ടികളുടെ വായനയെ കുറച്ചു കാണല്‍ , അതുമല്ലെങ്കില്‍ സമയമായില്ലെന്നൊരു തെറ്റിദ്ധാരണ..
മറ്റു ക്ലാസുകളില്‍ വായനമൂല .രണ്ടിലും ഒന്നിലും കാര്യമായി ഒന്നുമില്ല.
കൊച്ചു കുട്ടികള്‍ക്ക് പറ്റിയ വായനാ സാമഗ്രികള്‍ കണ്ടെത്തി നല്‍കാന്‍ അധ്യാപകര്‍ മുതിരണം. അച്ചടിച്ച പുസ്തകങ്ങള്‍ ആണ് വായനാ സാമഗ്രികള്‍ എന്നൊരു വിശ്വാസം നില നില്ക്കുന്നുണ്ടോ. എങ്കില്‍ അത് പൊളിക്കണം.

ഇതാണ് കുരുന്നു വായനക്കാര്‍ക്ക് വേണ്ടി ചെയ്യേണ്ടത്.
  • നല്ല നല്ല കൊച്ചു കഥകള്‍ കണ്ടെത്തുക. ഒന്നോ രണ്ടോ പേജില്‍ ഒതുങ്ങുന്നവ,
  • കൊച്ചു കൊച്ചു വാക്യങ്ങള്‍
  • മനോചിത്രം രൂപീകരിക്കാന്‍ കഴിയുന്നവ
  • അതില്‍ അവര്‍ക്ക് താല്പര്യം ഉണ്ടാക്കുന്ന എന്തെങ്കിലും ഒരു ഘടകം വേണം
  • ഭാവന കണക്കിലെടുക്കണം
  • ഓര്‍ത്തു വെക്കാന്‍ മനസ്സില്‍ തട്ടുന്ന ഒരു തുണ്ട് സംഭവം ഉള്ളവ
  • അവ ഒരു ചാര്‍ട് പേപ്പറില്‍ എഴുതി ക്രയോന്‍സ് ഉപയോഗിച്ചു ചിത്രവും നിറവും നല്‍കിയാല്‍ മതി
  • പേജിന്റെ വലിപ്പം അധികമാകരുത്‌.     
കുട്ടികള്‍ ഉപയോഗിക്കുമ്പോള്‍ മുഷിയാനും കീറാനും സാധ്യതയുണ്ട്. അത് പരിഹരിക്കണം.ക്ലാസില്‍ കുട്ടികളുടെ പങ്കാളിത്തത്തോടെയും കഥകള്‍ രൂപീകരിക്കാം.ബിഗ്‌ ബുക്കുകള്‍ ആയി ഇവയ്ക്കു മാറാനും കഴിയും.( വലിയ താളില്‍ എഴുതണം)

1 comment:

  1. ജെ.ബി. സ്കൂൾ ബ്ലോഗ് വിഭവങ്ങൾ ഉഷാറാവുന്നുണ്ട്. പ്രത്യേകിച്ച് പ്രൈമറി തലത്തെ പരിപോഷിപ്പിക്കാൻ ഇത്തരം ബ്ലോഗുകൾ ഉപകരിക്കട്ടെ എന്ന് ആശംസിക്കുന്നു.

    Editor
    Island Express
    www.islandExpress.weebly.com

    ReplyDelete